മെഡിക്കൽ ലബോറട്ടറികളുടെ സംരക്ഷണം ഉറപ്പാക്കണം: എംഎൽഒഎ
1546256
Monday, April 28, 2025 5:46 AM IST
മലപ്പുറം: വർഷങ്ങളായി സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ലബോറട്ടറികളെയും അതിൽ ജോലി ചെയ്യുന്ന ടെക്നീഷ്യൻമാരുടെയും സംരക്ഷണം ഉറപ്പുവരുത്തി മാത്രമേ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ പുതിയ നിബന്ധനകൾ നടപ്പാക്കാവൂവെന്ന് മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ (എംഎൽഒഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എ.പി. അനിൽകുമാർ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. അബ്ദുൾസലാം അധ്യക്ഷത വഹിച്ചു.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലും ലബോറട്ടറികളും എന്ന വിഷയത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കെ, രജീഷ് കുമാർ, ഐഎംഎ ജില്ലാ ചെയർപേഴ്സണ് ഡോ. കൊച്ചു. എസ്. മണി, മലിനീകരണ നിയന്ത്രണ ബോർഡ് എണ്വയർമെന്റ് എൻജിനീയർ ജി. വരുണ് നാരായണൻ, ഹോസ്പിറ്റൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.എം. ഷാഹുൽ ഹമീദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് നിവിൽ ഇബ്രാഹിം, എം.എ. സുഹൈൽ, മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജു പുഴുക്കുൽ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഷൈജു ആന്റണി, ഡോ. സൈനുൽ ആബുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
സാമൂഹ്യ പ്രവർത്തകൻ ഹമീദ് കൊടവണ്ടിയെ സമ്മേളനം ആദരിച്ചു. ജനറൽബോഡി യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കോശി ജേക്കബ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.പി. സഫ് വാൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ഓഡിറ്റർ എം.സി. നൗഫൽ, പെരിന്തൽമണ്ണ സോണൽ പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ ജില്ലാ കമ്മിറ്റിക്ക് വേണ്ടി എടവണ്ണയിൽ നിർമിച്ച കെട്ടിടം സംസ്ഥാന പ്രസിഡന്റ് പി.കെ. രജീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ,സംസ്ഥാന നേതാക്കൾ പങ്കെടുത്തു.