പ്രാക്തനഗോത്ര കുടുംബത്തിന് വീടിന് ആറ് ലക്ഷം അനുവദിച്ചു
1546252
Monday, April 28, 2025 5:46 AM IST
പെരിന്തൽമണ്ണ: കിഴാറ്റൂർ പഞ്ചായത്ത് പ്രാക്തന ഗോത്രവിഭാഗ ഭവനനിർമാണ പദ്ധതിയിൽപെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പിഎം ജൻമൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാക്തന ഗോത്ര കുടുംബത്തിന് ഭവന നിർമാണത്തിന് തുക അനുവദിച്ചു.
കീഴാറ്റൂർ കുന്നത്തേരി ആദിവാസി സങ്കേതത്തിലെ പ്രസന്നക്കാണ് ആറ് ലക്ഷം രൂപ അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ വീട് നിർമാണ അനുമതിപത്രം കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത്,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീസ്, പട്ടിക്കാട്, ഗ്രാമപഞ്ചായത്ത് മെംബർ ജമീല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. പാർവതി, ഹൗസിംഗ് ഓഫീസർ അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു.
2024-ലെ സാന്പത്തികവർഷത്തിൽ പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി 690 കുടുംബങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച വീടുകളുടെ നിർമാണം നടന്നുവരികയാണ്. പിഎംഎവൈ പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്ത് മുഖേന അഞ്ച് കോടി 84 ലക്ഷം രൂപ 2024-25 സാന്പത്തിക വർഷത്തിൽ ചെലവഴിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച പ്രഖ്യാപനവും രേഖാ കൈമാറ്റവും ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ നജീബ് കാന്തപുരം എംഎൽഎ കഴിഞ്ഞദിവസം നിർവഹിച്ചിരുന്നു.