മങ്കട സി.എച്ച്. സെന്ററിന്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു
1546257
Monday, April 28, 2025 5:50 AM IST
മങ്കട :മങ്കട സി.എച്ച്. സെന്ററിന് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിൽ സൗജന്യ നിരക്കിലോ സൗജന്യമായോ ഉള്ള ഭക്ഷണശാല, നമസ്കാര ഹാൾ, വാഷിംഗ് ഏരിയ, ഫിസിയോതെറാപ്പിക്കുള്ള സൗകര്യങ്ങൾ, ഒബ്സർവേഷൻ വാർഡ്, ഹോം കെയർ സൗകര്യങ്ങൾ എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഒരുക്കുന്നത്.
ചടങ്ങിൽ മങ്കട സർവീസ് സഹകരണ ബാങ്ക് സി.എച്ച്. സെന്ററിന് നൽകുന്ന ആംബുലൻസ് കൈമാറി. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷത വഹിച്ചു. മഞ്ഞളാംകുഴി അലി എംഎൽഎ, പി. അബ്ദുൾ ഹമീദ് എംഎൽഎ, സി.പി. സൈതലവി,
ഉമർ അറക്കൽ, കുന്നത്ത് മുഹമ്മദ്, സി.എച്ച്. സെന്റർ ചെയർമാൻ കുഞ്ഞിമോൻ കാക്കിയ, പെരിഞ്ചീരി ഹനീഫ, കുരിക്കൾ മുനീർ, ടി.പി. ഹാരിസ്, അമീർ പാതാരി, സാദിഖലി പാത്തിക്കൽ, സഹൽ തങ്ങൾ, സി.എച്ച്. മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.