അഷ്റഫ് കോക്കൂരിന് കർമ ശ്രേഷ്ഠ പുരസ്കാരം നൽകി
1545615
Saturday, April 26, 2025 5:40 AM IST
ചങ്ങരംകുളം: രാഷ്ട്രീയ,സാമൂഹിക,വിദ്യാഭ്യാസ,മത,സാംസ്കാരിക രംഗങ്ങളിൽ 50 വർഷമായി തിളങ്ങി നിൽക്കുന്ന ജില്ലാ മുസ്ലിം ലീഗ് ട്രഷററും ജില്ലാ യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ അഷ്റഫ് കോക്കൂരിന് ചങ്ങരംകുളം ഓപ്പണ്‍ ഫോറം ഏർപ്പെടുത്തിയ കർമ ശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു.
ചങ്ങരംകുളം എഫ്എൽജി കണ്വൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പുരസ്കാരം നൽകി. സ്വാഗത സംഘം ചെയർമാൻ ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്നേഹ ജാലകം എന്ന പേരിൽ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നൽകി പ്രകാശനം ചെയ്തു.
മുൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പൊന്നാട അണിയിച്ചു. എം.പി. അബ്ദുസമദ് സമദാനി എംപി മുഖ്യപ്രഭാഷണം നടത്തി. പി. നന്ദകുമാർ എംഎൽഎ, പി. ഉബൈദുള്ള എംഎൽഎ, സി.എച്ച്. റഷീദ്, പി.ടി. അജയ് മോഹൻ, നാലകത്ത് സൂപ്പി,അഡ്വ.ഇ. സിന്ധു, സുഹറ മന്പാട്, പി.പി. യൂസഫലി, സ്വാഗതസംഘം ജനറൽ കണ്‍വീനർ സി.എം. യൂസഫ് തുടങ്ങിയവർ പ്രസംഗിച്ചു.