ഇതരസംസ്ഥാന തൊഴിലാളികൾക്കായി ആരോഗ്യ ക്യാന്പ്
1545614
Saturday, April 26, 2025 5:40 AM IST
രാമപുരം :പുഴക്കാട്ടിരി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക മലന്പനി ദിനചാരണത്തിന്റെ ഭാഗമായി രാമപുരത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് കാൻസർ, ടിബി, പ്രഷർ, പ്രമേഹം, മലന്പനി പരിശോധനകൾ നടത്തി. വാർഡ് മെംബർ ഫാത്തിമ സുഹ്റ ക്യാന്പ് ഉദ്ഘാടനം ചെയ്തു. മെംബർമാരായ സുരേഷ് ബാബു, കദീജ ബീവി, മൂസക്കുട്ടി എന്നിവർ പ്രസംഗിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ, ജഐച്ച്ഐമാരായ അബ്ദുൾ ജലീൽ, പി. റഷീദ് എന്നിവർ ബോധവത്കരണം നടത്തി. ആശമാരായ സുമ, ശ്രീജ എന്നിവർ നേതൃത്വം നൽകി. നാൽപതോളം തൊഴിലാളികൾ ക്യാന്പിൽ പങ്കെടുത്തു.