ലബോറട്ടറി വിദഗ്ധർക്കായി മൗലാനയിൽ ശിൽപശാല ഇന്ന്്
1545613
Saturday, April 26, 2025 5:38 AM IST
പെരിന്തൽമണ്ണ: ലബോറട്ടറി വരാഘോഷങ്ങളുടെ ഭാഗമായി പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റൽ ലബോറട്ടറി വിഭാഗം, "ലാബോറ 2025’ എന്ന പേരിൽ മെഡിക്കൽ ലാബോറട്ടറി വിദഗ്ധർ ക്കായി ഏകദിന ശിൽപശാല ഇന്ന് മൗലാന അക്കാഡമിക് ഹാളിൽ സംഘടിപ്പിക്കും.
ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ. കെ.കെ. പ്രവീണ മുഖ്യാതിഥിയായിരിക്കും.ഡോ. ജോയ്്് അഗസ്റ്റിൻ (പത്തോളജി വിഭാഗം മുൻ മേധാവി, മെഡിക്കൽ കോളജ്, തൃശൂർ),ഡോ. സുമലത (അസോസിയറ്റ് പ്രഫസർ ആൻഡ് ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ, എംഇഎസ് മെഡിക്കൽ കോളജ് മലാപറന്പ്), മുഹമ്മദ് അലി ജൗഹർ (സയന്റിസ്റ്റ് ഗവണ്മെന്റ് മെഡിക്കൽ കോളജ്, മഞ്ചേരി), രാഹുൽ രാമചന്ദ്രൻ (ടെക്നികൽ ഓപ്പറേഷൻ മാനേജർ സ്റ്റാൻബയോ ലൈഫ്) എന്നിവർ നയിക്കുന്ന അക്കാഡമിക് ക്ലാസുകൾ ഉണ്ടായിരിക്കും.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മെഡിക്കൽ രംഗത്തുണ്ടായ വളർച്ചകളെക്കുറിച്ചുള്ള സംവാദം മൗലാന ഹോസ്പിറ്റൽ എൻഡോക്രൈൻ വിഭാഗം മേധാവി ഡോ. വിഷ്ണു വാസുദേവൻ നയിക്കും. മൗലാന ഹോസ്പിറ്റൽ ലബോറട്ടറി വിഭാഗത്തിന്റെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശന മത്സരം, കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കും.