ഹരിത ഗ്രന്ഥാലയം പ്രഖ്യാപനവും ആദരിക്കലും
1545304
Friday, April 25, 2025 5:48 AM IST
അങ്ങാടിപ്പുറം: പുത്തനങ്ങാടി യുവജനവേദി വായനശാലയുടെ ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് അംഗം കെ.ടി. അൻവർ സാദത്ത് നിർവഹിച്ചു. ഏലിയാമ്മ തോമസ് അധ്യക്ഷത വഹിച്ചു.
എൻഎംഎംഎസ് വിജയികളായ ശ്രേയ സുനിൽ, ജോസഫ് തോമസ്, മരിയ ബിജു, നന്ദിക പ്രഭാത് കുമാർ എന്നിവർക്ക് ഗ്രാമപഞ്ചായത്ത് അംഗം കെ.ടി. നാരായണൻ ഉപഹാരങ്ങൾ നൽകി.
വനിതാ വായന ക്വിസ് മത്സര വിജയികളായ അമൃത, നുസ്രത്ത് സജീർ, നബീല സക്കീർ എന്നിവരെയും ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി എം. മുഹമ്മദ് ബഷീർ, വായനശാല സെക്രട്ടറി ഡോ. കെ.ടി. അലി അസ്കർ, ഹാരിഫ ഹൈദർ എന്നിവർ സംസാരിച്ചു.