സ്പോർട്സ് മെഡിസിൻ ഫിസിയോതെറാപ്പി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
1545293
Friday, April 25, 2025 5:43 AM IST
പെരിന്തൽമണ്ണ: കാദറലി ക്ലബും എംഇഎസ് മെഡിക്കൽ കോളജ് ഹോസ്പിറ്റലും സംയുക്തമായി സ്പോർട്സ് മെഡിസിൻ ഫിസിയോ തെറാപ്പി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. എംഇഎസ് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഓർത്തോ സ്പോട്ടർസ് മെഡിസിൻ വിഭാഗത്തിലെ ഡോ. റിയാസ് അലി ഉദ്ഘാടനം ചെയ്ത് കുട്ടികൾക്കുള്ള ബോധവത്കരണ ക്ലാസെടുത്തു.
ഫിസിയോ തെറാപ്പിസ്റ്റ് രമ്യ ഫിസിക്കൽ ആക്ടിവിറ്റികളുടെ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. കാദറലി ക്ലബ് ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ് പ്രസംഗിച്ചു. ചടങ്ങിൽ കുട്ടികൾക്കായി എംഇഎസ് മെഡിക്കൽ കോളജ് ഫുട്ബോളുകളും ഫസ്റ്റ് എയ്ഡ് ബോക്സും കൈമാറി.
ഓർത്തോ വിഭാഗത്തിലെ ഡോ.അഭിജിത്ത്, ഇ.ഡി. കോഓർഡിനേറ്റർ അനൂപ് , പാതയ്ക്കര സിഎച്ച് കലാ സാംസ്കാരിക സമിതിയുടെ ഭാരവാഹികളായ കുന്നത്ത് സലാം, പച്ചീരി ജലാൽ, കുട്ടീരി മൂസ, കുന്നത്ത് യൂനുസ്, മേലേതിൽ മുനീർ, കോച്ച് ഷബീർ മാസ്റ്റർ, തെക്കത്ത് ഉസ്മാൻ എന്നിവർ സംബന്ധിച്ചു.