കൗമാരക്കാരിലെ ആത്മഹത്യ പ്രവണതക്കെതിരേ ചങ്ങാത്തം പുല്‍പ്പറ്റ
1545299
Friday, April 25, 2025 5:43 AM IST
മഞ്ചേരി: കൗമാരക്കാരില്‍ കണ്ടുവരുന്ന ആത്മഹത്യ പ്രവണത ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തില്‍ നൂതന പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ചങ്ങാത്തം പുല്‍പ്പറ്റ എന്ന പേരിലാണ് പദ്ധതി ആരംഭിച്ചത്. കുട്ടികളെ മുന്‍വിധിയില്ലാതെ കേള്‍ക്കാനും അവരെ ചേര്‍ത്തുപിടിക്കാനും പ്രാപ്തരാക്കുന്ന ഒരു കൂട്ടം സന്നദ്ധസേവകരെ വാര്‍ത്തെടുക്കുന്നതിനായി ദ്വിദിന ശില്‍പ്പശാലയും സൗജന്യ പരിശീലനവും സംഘടിപ്പിച്ചു.
നന്ദജന്‍, വിജിത, പ്രേം സുന്ദര്‍, റഈസ് വഴിക്കടവ് എന്നിവരുടെ നേതൃത്വത്തില്‍ 33 പേര്‍ക്ക് പരിശീലനം നല്കി. രണ്ടാംഘട്ടത്തില്‍ വീട്ടമ്മമാര്‍ക്കും അധ്യാപകര്‍ക്കും പരിശീലനം നല്‍കും. എഎസ്പി ഡോ. എം. നന്ദഗോപന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് നുസ്രീനാമോള്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷൗക്കത്ത് വളച്ചട്ടിയില്‍, ഹഫ്സത്ത് ഇടക്കുഴിയില്‍, സി.എച്ച്. സൈനബ, ശ്രീദേവി, അലവി, രോഹിണി മുത്തൂര്‍, അല്‍ ഇര്‍ഷാദ് സ്കൂള്‍ മാനേജര്‍ ഇസ്ഹാഖ് സഖാഫി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കെ. ശാന്തി പ്രസംഗിച്ചു.