നിലമ്പൂരിൽ യുഡിഎഫ് കൺവൻഷൻ നടത്തി
1545296
Friday, April 25, 2025 5:43 AM IST
നിലമ്പൂർ: നിലമ്പൂർ ചന്തക്കുന്ന് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന നേതൃസംഗമം വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ സി.എച്ച്. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിൽ നിർണായക യോഗം ചേർന്നത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കെപിസിസി നിർവാഹക സമിതി അംഗം എ.പി. അനിൽകുമാർ എംഎൽഎ, മുസ്ലിം ലീഗ് ദേശീയ ട്രഷറർ പി.വി.അബ്ദുൾ വഹാബ് എംപി, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്,
കെപിസിസി അംഗങ്ങളായ എൻ.എ. കരീം, വി.എ. കരീം, ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ പാലോളി മെഹബൂബ്. തോപ്പിൽ ബാബു, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി, കെ.ടി. കുഞ്ഞാൻ എന്നിവർ പങ്കെടുത്തു.