റോഡ് ജനകീയ ഉദ്ഘാടനം നടത്തി നാട്ടുകാരുടെ പ്രതിഷേധം
1545297
Friday, April 25, 2025 5:43 AM IST
മഞ്ചേരി: ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിത് മിനിട്ടുകള്‍ക്ക് മുമ്പ് റോഡ് ജനകീയ ഉദ്ഘാടനം നടത്തി നാട്ടുകാരുടെ പ്രതിഷേധം. റീ ടാറിംഗ് നടത്തിയ കാരക്കുന്ന് തടുങ്ങല്പ്പടി-ജാമിഅ കോളജ് റോഡാണ് നാട്ടുകാര്‍ ഉദ്ഘാടനം ചെയ്തത്. റോഡ് നന്നാക്കുന്നതിന് മുടക്കം നിന്നവര്‍ തന്നെ ഉദ്ഘാടന വേദിയിലെത്തുന്നതില് പ്രതിഷേധിച്ചായിരുന്നു നാട്ടുകാരുടെ നടപടി.
തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.കെ. മഞ്ജുഷ, വാര്‍ഡ് മെമ്പര്‍ ഷാഹിദ മുഹമ്മദ്, ബ്ലോക്ക് പ്രസിഡന്റ് അസ്കര്‍ ആമയൂര്‍, എന്‍.പി. ജലാല്‍, സാബിറ, ഷിഫാന ബഷീര്‍, ഇ.എ. സലാം, എന്‍.പി. മുഹമ്മദ്, സൈജല്‍ ആമയൂര്‍, നസീര്‍ പന്തപ്പാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.