ചുങ്കത്തറ ഡയാലിസിസ് സെന്ററിനുള്ളിലെ യുപിഎസിന് തീപിടിച്ചു
1545303
Friday, April 25, 2025 5:48 AM IST
എടക്കര: ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് സെന്ററിനുള്ളിലെ യുപിഎസിന് തീപിടിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. രോഗികളെ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കെയാണ് ഇതിന് സമീപത്തുള്ള മുറിയില്‍ തീപിടിത്തമുണ്ടായത്. ആര്‍ഒ പ്ലാന്റ്, കെമിക്കലുകള്‍ സൂക്ഷിക്കുന്ന സ്റ്റോര്‍ മുറി, ബാറ്ററികള്‍ എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്ന ഭാഗമാണിത്.
സമീപത്തുണ്ടായിരുന്ന ഇലക്ട്രീഷ്യന് തോട്ടപ്പള്ളി ഷിജോയും ജീവനക്കാരും ചേര്‍ന്ന് അവസരോചിതമായി യുപിഎസിന്റെ കണക്ഷന് വിച്ഛേദിച്ച് വന്‍ അപകടം ഒഴിവാക്കി. നിലമ്പൂരില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും തീ അണച്ചിരുന്നു. എടക്കര പോലീസും സ്ഥലത്ത് എത്തിയിരുന്നു.