മക്കരപ്പറമ്പ് പഞ്ചായത്തിന് പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നു
1545306
Friday, April 25, 2025 5:48 AM IST
മക്കരപ്പറമ്പ്: വർഷങ്ങളായി സ്ഥലപരിമിതിയിൽ വീർപ്പുമുട്ടിയിരുന്ന മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിന് പുതിയ മന്ദിരം ഒരുങ്ങുന്നു. മക്കരപ്പറമ്പ് ടൗണിൽ നിന്ന് കുറുവയിലേക്ക് പോകുന്ന റോഡിൽ പുഴയോരത്തോട് ചേർന്നാണ് പുതിയ ഓഫീസ് കെട്ടിടം നിർമിക്കുന്നത്.
ഒരു നാടിന്റെ ചിരകാല സ്വപ്നമാണ് ഇതോടെപൂവണിയുകയെന്ന് പ്രസിഡന്റ് ചോലക്കൽ നുഹ്മാൻ ഷിബിലി പറഞ്ഞു. നിർമാണ പ്രവൃ ഉദ്ഘാടനം മേയ് രണ്ടിന് രാവിലെ 10ന് മഞ്ഞളാംകുഴി അലി എംഎൽഎ നിർവഹിക്കും.