ഡയാലിസിസ് സെന്ററിലേക്ക് മെഷിനറികള്‍ കൈമാറി പ്രതിപക്ഷ നേതാവ്
1545300
Friday, April 25, 2025 5:48 AM IST
എടക്കര: ഡയാലിസിസ് സെന്ററിലേക്ക് വാഗ്ദാനം ചെയ്ത മെഷിനറികള്‍ എത്തിച്ച് പ്രതിപക്ഷ നേതാവ്. നിലമ്പൂര്‍ ബ്ലോക്കിന് കീഴിലുള്ള ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിലേക്ക് രണ്ട് മെഷീനുകള്‍ എത്തിച്ചാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് വാക്ക് പാലിച്ചത്.
ഡയാലിസിസ് സെന്ററില്‍ നാലാം ഷിഫ്റ്റിന്റെ ഉദ്ഘാടന വേളയില്‍ അന്നത്തെ എംഎല്‍എ പി.വി. അന്‍വര്‍ ആവശ്യപ്പെട്ട പ്രകാരമാണ് പ്രതിപക്ഷ നേതാവ് രണ്ട് മെഷീനുകള്‍ വാഗ്ദാനം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ആശുപത്രി കമാനവും ചടങ്ങില്‍ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു.
മുന്‍ എംഎല്‍എ പി.വി. അന്‍വര്‍, ജനപ്രതിനിധികളായ സൂസന് മത്തായി, അനിജ സെബാസ്റ്റ്യന്‍, സി.കെ. സുരേഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. ബഹാവുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വത്സമ്മ സെബാസ്റ്റ്യന്‍, പി. ഉസ്മാന്, തങ്കമ്മ നെടുമ്പടി,
ജില്ലാ പഞ്ചായത്ത് അംഗം എന്‍.എ. കരീം, ബ്ലോക്ക് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായില്‍, മറ്റു ജനപ്രതിനിധികളായ വാളപ്ര റഷീദ്, സജ്ന അബ്ദുറഹ്മാന്, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, ആര്യാടന് ഷൗക്കത്ത്, കെ.ടി. കുഞ്ഞാന്, വി.എ. കരീം, പറമ്പില്‍ ബാവ എന്നിവര്‍ സംബന്ധിച്ചു.