മധ്യവയസ്കൻ കിണറ്റിൽ വീണ് മരിച്ച നിലയിൽ
1545408
Friday, April 25, 2025 11:09 PM IST
പെരിന്തൽമണ്ണ: മധ്യവയസ്കൻ കിണറ്റിൽ വീണ് മരിച്ച നിലയിൽ. താഴെക്കോട് അമ്മിനിക്കാട് ചോലമുഖത്ത് ബഷീറി (53) നെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
താഴെക്കോട് പഞ്ചായത്ത് രണ്ടാം വാർഡിൽ അത്തിക്കലിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പെരിന്തൽമണ്ണ അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. നാസറിന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.