ഗുണഭോക്താക്കൾക്ക് സാംഗ്ഷൻ ലെറ്റർ കൈമാറി
1545302
Friday, April 25, 2025 5:48 AM IST
പുഴക്കാട്ടിരി: മങ്കട ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പിഎംഎവൈ പദ്ധതി പ്രകാരം ഭവന നിർമാണത്തിന് തെരഞ്ഞെടുക്കപ്പെട്ട 232 ഗുണഭോക്താക്കളുടെ സാംഗ്ഷൻ ലെറ്റർ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ കല്ലറംകുന്ന് എസ് നഗറിൽവച്ച് ഗുണഭോക്താക്കൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾ കരീം കൈമാറി.
ഡിവിഷൻ മെമ്പർ കെ. പി. അസ്മാബി അധ്യക്ഷത വഹിച്ചു. ജോയിന്റ് ബിഡിഒ ആനന്ദ് ശങ്കർ, ഹൗസിംഗ് ഓഫീസർ മുഹമ്മദ് ബൈജു, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു.