യൂത്ത് കോൺഗ്രസ് നേതൃത്വ യോഗം നടത്തി
1545307
Friday, April 25, 2025 5:48 AM IST
നിലമ്പൂർ: ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് നിലമ്പൂർ നിയോജക മണ്ഡലം നേതൃയോഗം രാഷ്ട്രീയകാര്യ സമതി അംഗം എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അമീർ പൊറ്റമ്മൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിൻ വർക്കി, ഒ.ജെ. ജനീഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനീഷ് കരുളായി, ആസാദ് തബാനാങ്ങാടി, മുഹമ്മദ് പാറയിൽ, ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഹാരിസ് മുത്തൂർ, സംസ്ഥാന സെക്രട്ടറിമാരായ പി.നിതീഷ്, ഷാനിദ്, ഷിബിൽ, ആഷിഫ്, റിയാസ് എടക്കര, ഫൈസൽ മെസ്സി തുടങ്ങിയവർ പ്രസംഗിച്ചു.