മധ്യവയസ്കൻ കുന്തിപ്പുഴയിൽ മുങ്ങിമരിച്ചു
1538682
Tuesday, April 1, 2025 10:44 PM IST
വളപുരം: മധ്യവയസ്കൻ കുന്തിപ്പുഴയിൽ മുങ്ങിമരിച്ചു. പൂക്കാടത്ത് വേലായുധൻ എന്ന മുരളി (53)യാണ് മരിച്ചത്.
വളപുരം ആലിക്കൽ ക്ഷേത്രകടവിൽ അപകടത്തിൽപ്പെട്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് സംഭവം. അപകടത്തിൽപ്പെട്ട കുട്ടികൾ രക്ഷപ്പെട്ടു. മൃതദേഹം പെരിന്തൽമണ്ണ മാലാപറന്പ് എംഇഎസ് മെഡിക്കൽ കോളജാശുപത്രിയിൽ.