ഡിഎംഒ ഓഫീസ് ഹരിത ജനസൗഹൃദ കാര്യാലയമായി
1538899
Wednesday, April 2, 2025 5:47 AM IST
മലപ്പുറം: മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസ് ഇനി ഹരിത ജനസൗഹൃദ കാര്യാലയം. ഡിഎംഒ ഓഫീസിൽ നടന്ന ചടങ്ങിൽ കളക്ടർ വി.ആർ. വിനോദ്, ഡിഎംഒ ഡോ. ആർ രേണുകയ്ക്ക് പൂച്ചട്ടി കൈമാറിയാണ് പ്രഖ്യാപനം നടത്തിയത്. ഓഫീസിൽ ക്രമീകരിച്ച ലൈബ്രറിയിലേക്ക് കവി ബാലകൃഷ്ണൻ ഒളവട്ടൂർ പുസ്തകങ്ങൾ കൈമാറി. ഡിഎംഒ ആർ. രേണുക അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. എൻ.എൻ. പമീലി, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കെ.എം. ഗോപിനാഥ്, ടെക്നിക്കൽ അസിസ്റ്റന്റ് വി.വി. ദിനേശ്, സ്റ്റാഫ് സെക്രട്ടറി ജിതിൻ എന്നിവർ പ്രസംഗിച്ചു.