എകെസിസി ലഹരി വിരുദ്ധ പ്രതിരോധ സദസ് നടത്തി
1538656
Tuesday, April 1, 2025 7:25 AM IST
പെരിന്തൽമണ്ണ: വർധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരേ കത്തോലിക്ക കോണ്ഗ്രസ് പെരിന്തൽമണ്ണ യൂണിറ്റ് ലഹരി വിരുദ്ധ ജനകീയ പ്രതിരോധ സദസ് സംഘടിപ്പിച്ചു. യൂണിറ്റ് സമിതി പ്രസിഡന്റ് ബിനോയ് മേട്ടയിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്ഗ്രസ് യൂണിറ്റ് അംഗങ്ങളും കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
രൂപത കത്തോലിക്ക കോണ്ഗ്രസ് ലഹരി വിരുദ്ധ സമിതി കോ ഓർഡിനേറ്റർ ബോബൻ കൊക്കപ്പുഴ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. യൂണിറ്റ് ഡയറക്ടർ ഫാ.ആന്റണി കാരിക്കുന്നേൽ, മേഖല പ്രസിഡന്റ് വർഗീസ് കണ്ണാത്ത്, ബിനിത അറയ്ക്കൽ നെല്ലിശേരി, ദിപു കോട്ടായിൽ എന്നിവർ നേതൃത്വം നൽകി.