ദേവസ്വം ഭൂമികൾക്ക് പട്ടയം നൽകരുത്: ക്ഷേത്ര സംരക്ഷണവേദി
1538898
Wednesday, April 2, 2025 5:47 AM IST
മലപ്പുറം: ക്ഷേത്രഭൂമികൾ അന്യായമായും അനധികൃതമായും കൈവശം വയ്ക്കുന്നവർക്ക് പട്ടയമോ ഭൂനികുതി, കൈവശ രേഖകൾ സർക്കാർ നൽകരുതെന്ന് കേരള ക്ഷേത്ര സംരക്ഷണവേദി സംസ്ഥാന ചെയർമാൻ സി.ടി. രാജു ആവശ്യപ്പെട്ടു. ക്ഷേത്ര പരിസരം എന്നാൽ ക്ഷേത്രവും ചുറ്റുപാടും ഉൾപ്പെടുന്ന ക്ഷേത്ര ഇരിപ്പ് സ്ഥലമാണെന്ന് കോടതി വ്യക്തമാക്കിയതാണ്.
ദേവസ്വ സ്ഥലവും ക്ഷേത്ര പരിസരവും ഭൂപരിഷ്കരണ നിയമത്തിലെ മൂന്നു വകുപ്പ് പ്രകാരം പട്ടയവും മറ്റു രേഖകളും അനുവദിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രസ്തുത ഭൂമിയിൽ നിന്ന് ഏതെങ്കിലും ഭാഗം രേഖകൾ നൽകിയിട്ടുണ്ടെങ്കിൽ നിലനിൽക്കില്ല.
ക്ഷേത്ര പരിസരത്ത് താമസിക്കുന്നവരും ഭൂമി കൈവശം വച്ചുവരുന്നുണ്ട്. ഇത്തരം ഭൂമികൾ ദേവാലയങ്ങൾക്ക് വിട്ടുകൊടുക്കണമെന്നും മലബാർ ദേവസ്വം ബോർഡ് മുൻ മെന്പറും കേരള ക്ഷേത്ര സംരക്ഷണവേദി സംസ്ഥാന ചെയർമാനുമായ സി.ടി. രാജു ആവശ്യപ്പെട്ടു.