തണലിടമൊരുക്കി അധ്യാപകരുടെ പടിയിറക്കം
1538662
Tuesday, April 1, 2025 7:26 AM IST
കരുവാരകുണ്ട്: സ്കൂളിലെത്തുന്നവർക്ക് വിശ്രമിക്കാൻ തണലിടമൊരുക്കി അധ്യാപകരുടെ പടിയിറക്കം. കരുവാരകുണ്ട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപകരാണ് വേറിട്ട സ്മാരകം പണിത് മാതൃകയായത്. പ്രധാനാധ്യാപിക ആർ. ശൈലജ, എം.അബ്ദുൾ മജീദ്, കെ.ടി. അമൃതവല്ലി, ഇ.പി. ഉമൈമത്ത്, വി.വി. രജനി എന്നിവരാണ് ഈ വർഷം വിരമിക്കുന്നത്.
സ്കൂളിൽ നിന്ന് സ്ഥലം മാറിയ ഫാത്തിമ സുഹ്റ, എം.അബ്ദുൾ നാസർ, കെ.രാധിക എന്നിവരും ഇവരോടൊപ്പം ചേർന്നു. വർഷങ്ങൾക്ക് മുന്പ് പണിത വനശ്രീ ജൈവ ഓഡിറ്റോറിയം പുതുമോടിയിൽ ഇവർ നവീകരിച്ചു. നൂറോളം പേർക്കുള്ള ഇരിപ്പിടങ്ങളൊരുക്കിയും തറ കട്ടപതിച്ചും പെയിന്റിംഗ് നടത്തിയും വേലികെട്ടി സുരക്ഷിതമാക്കിയും പാർക്കിന് പുതുമുഖം നൽകുകയായിരുന്നു. ഇനി വൃക്ഷങ്ങളുടെ പച്ചപ്പിലും കുളിർമയിലും വിദ്യാർഥികൾക്ക് വിശ്രമിക്കാം.