തൂത ചാരിറ്റി സെൽ പെരുന്നാൾ കിറ്റുകൾ നൽകി
1538654
Tuesday, April 1, 2025 7:25 AM IST
തൂത: സിപിഎം തൂത ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ തൂത ചാരിറ്റി സെൽ ആയിരത്തിലധികം വീടുകളിൽ പെരുന്നാൾ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ഒന്നരപതിറ്റാണ്ടായി ആലിപ്പറന്പ് പഞ്ചായത്തിലെ തൂത, കൂത്തുപ്പറന്പ് മേഖലയിലെ എല്ലാ വിഭാഗക്കാർക്കും വാടക താമസക്കാർ ഉൾപ്പെടെയുള്ള മുഴുവൻ വീടുകളിലും കിറ്റുകൾ നൽകി മാതൃകയാവുകയാണ് തൂത ചാരിറ്റി സെൽ.
കൂടാതെ ചികിത്സ ഉപകരണങ്ങൾ, കിടപ്പിലായ രോഗികൾക്കുള്ള സഹായം, മരണ വീടുകൾ സജ്ജീകരിക്കുന്ന വേണ്ടിയുള്ള സാധനസാമഗ്രികൾ, മരുന്ന്, വീട് നിർമാണം തുടങ്ങി നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ ട്രസ്റ്റ് നടത്തി വരുന്നു. കിറ്റ് വിതരണോദ്ഘാടനം സിപിഎം ഏരിയ സെക്രട്ടറി ഇ. രാജേഷ് നിർവഹിച്ചു.
ട്രസ്റ്റ് ചെയർമാൻ എൻ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ചാരിറ്റി സെൽ കണ്‍വീനർ സി.എച്ച്. നാസർ, ലോക്കൽ സെക്രട്ടറി പ്രേമകുമാർ, കെ.എൻ. ഹനീഫ, കെ. പത്മനാഭൻ, പി.കെ. ഹംസ എന്നിവർ പ്രസംഗിച്ചു. കിറ്റ് വിതരണത്തിന് സി.ടി. അബ്ദു, എൻ.പി. അഷ്റഫ്, പി.കെ. നാസർ, എൻ.പി. ഷാഹിർ, കെ.എൻ. ഷാജഹാൻ, പി.കെ. സുബ്രഹ്മണ്യൻ, കെ.പി. ശിഹാബ്, സി.കെ. വേണു, എൻ.പി. ഗഫൂർ, കെ.പി. റാഫി എന്നിവർ നേതൃത്വം നൽകി.