സ്റ്റേഡിയം പരിസരം ശുചീകരിച്ചു
1538887
Wednesday, April 2, 2025 5:43 AM IST
കരുവാരകുണ്ട്: കണ്ണത്ത് പഞ്ചായത്ത് മിനി സ്റ്റേഡിയവും പരിസരവും ശുചീകരിച്ചു. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കരുവാരകുണ്ട് പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതിയും മോർണിംഗ് വാക്കേഴ്സ് കളക്ടീവും സംയുക്തമായാണ് ശുചീകരണം നടത്തിയത്.
മലയോര ഹൈവേയുടെ കാളികാവ് കരുവാരകുണ്ട് റീച്ചിലെ കേരളയിൽ മാലിന്യ സംസ്കരണ സന്ദേശം നൽകുന്ന ചിത്രീകരണം നടത്താനും തീരുമാനിച്ചു. എ. രാജൻ, എസ്. മുഹമ്മദ്, വി.വിപിൻ, എം. കൃഷ്ണൻകുട്ടി, എ. വിനോദ്, സജാദ് അരിമണൽ, ദേവദാസ് തരിശ്, ദാസൻ കുട്ടത്തി എന്നിവർ നേതൃത്വം നൽകി.