അങ്ങാടിപ്പുറം മാലിന്യമുക്ത പഞ്ചായത്ത്
1538659
Tuesday, April 1, 2025 7:25 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ഹരിത സ്ഥാപനം, കലാലയം, അയൽക്കൂട്ടം എന്നിവയുടെ പ്രഖ്യാപനവും നടന്നു. എം.പി. നാരായണമേനോൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സൈദ മാലിന്യമുക്ത പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി ടി.ജി. സ്മിത റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി സുഹാസ് ലാൽ, കില ആർപി റഷീദ് പേരയിൽ, മെന്പർമാരായ കെ.ടി. നാരായണൻ, റംല, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഫൗസിയ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജിജി എന്നിവർ പ്രസംഗിച്ചു. ഹരിത കേരള മിഷൻ സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ഹരിത കർമസേന ഉൾപ്പെടെയുള്ള അജൈവമാലിന്യ സംസ്കരണം മികച്ച രീതിയിൽ നടത്തുന്ന ഡിജെഎസ് എക്കോ ഫ്രണ്ട്ലി സൊല്യൂഷനെ ചടങ്ങിൽ ആദരിച്ചു. ശുചീകരണ തൊഴിലാളികളെ "അഴകിന്റെ സേന' എന്ന പുതിയ പേര് നൽകി ചടങ്ങിൽ ആദരിച്ചു. പഞ്ചായത്തിന്റെ മാലിന്യ സംസ്കരണം മികച്ച രീതിയിൽ നടത്തുന്നതിനുള്ള സ്നേഹാദരം ഹെൽത്ത് ഇൻസ്പെക്ടർ ജിജി ഏറ്റുവാങ്ങി. പഞ്ചായത്തിന്റെ മാലിന്യ സംസ്കരണം മികച്ച രീതിയിലും മറ്റുള്ളവർക്ക് മാതൃകയായും നടത്തുമെന്ന് പഞ്ചായത്ത് ഭരണസമിതി ഉറപ്പു നൽകി.