കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്കേറ്റു
1538895
Wednesday, April 2, 2025 5:47 AM IST
എടക്കര: കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. എടക്കര പാതിരിപ്പാടം വാളപ്ര മെഹ്ബിൻ (21) ആണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ പാലാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഉപ്പട ചെന്പൻകൊല്ലിയിൽ വച്ചാണ് അപകടം. മൊബൈൽ ടെക്നീഷ്യനായ മെഹ്ബിൻ ബന്ധുവീട്ടിലേക്ക് പോകവെയാണ് സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് കാട്ടുപന്നിക്കൂട്ടം ചാടി അപകടമുണ്ടായത്.
യുവാവിന്റെ താടിയെല്ലിനും കൈകാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ ഓട്ടോറിക്ഷ തൊഴിലാളികളാണ് മെഹ്ബിനെ ആശുപത്രിയിലെത്തിച്ചത്.