മഞ്ചേരി പൂരം: യോഗം ചേർന്നു
1538892
Wednesday, April 2, 2025 5:43 AM IST
മഞ്ചേരി: നാളെ മുതൽ 11 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന മഞ്ചേരി പൂരാഘോഷവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഉന്നതതല യോഗം ക്ഷേത്രത്തിൽ ചേർന്നു. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും തയാറെടുപ്പുകൾ വിലയിരുത്തുന്നതിനും പോലീസ്, ഫയർഫോഴ്സ്, റവന്യൂ, മുനിസിപ്പാലിറ്റി, കെഎസ്ഇബി വകുപ്പുതല ഉദ്യോഗസ്ഥർ പൂരാഘോഷ കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തി.
മഞ്ചേരി പോലീസ് ഇൻസ്പെക്ടർ വി. പ്രതാപ് കുമാർ, ഏറനാട് താലൂക്ക് താസിൽദാർ എം. മുകുന്ദൻ, മഞ്ചേരി ഫയർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.വി. സുനിൽ കുമാർ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.എ. ഷംസുദീൻ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. റഷീദുദീൻ, കെഎസ്ഇബി ഓവർസിയർ ബാലസുബ്രഹ്മണ്യൻ,
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബിനോയ് ഭാസ്കർ, പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി. മാധവൻ, സെക്രട്ടറി ജയേഷ് അയ്യോളി, ട്രഷറർ യദുവർമ, മറ്റു കമ്മിറ്റി ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. എല്ലാതലത്തിലുമുള്ള തയാറെടുപ്പുകൾ യോഗം വിലയിരുത്തി.