കുളത്തിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി
1538893
Wednesday, April 2, 2025 5:43 AM IST
എടക്കര: എടക്കര പാലേമാട് ചുരുളി പൊതുകുളത്തിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് സംഘം പരിശോധന നടത്തി. എടക്കര ജനമൈത്രി എക്സൈസ്, നിലന്പൂർ റേഞ്ച് എക്സൈസ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്ന ഏതാനും സിറിഞ്ചുകളും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
പ്രദേശത്ത് പരിശോധന കർശനമാക്കുമെന്ന് അറിയിച്ചാണ് എക്സൈസ് സംഘം മടങ്ങിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ആർ.പി. സുരേഷ് ബാബു, കെ. ശങ്കരനാരായണൻ, കെ.എ. അനീഷ്,
സിവിൽ എക്സൈസ് ഓഫീസർമാരായ പി.സി. ജയൻ, സി.വി. റിജു, ഇ. പ്രവീണ്‍, എം. ജംഷീദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ.കെ. സനീറ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ ഗ്രേഡ്മാരായ കെ. രാജീവ്, കെ. പ്രദീപ്കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.