ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു
1538889
Wednesday, April 2, 2025 5:43 AM IST
പെരിന്തൽമണ്ണ: "ലഹരിയെ തുരത്താം, ജീവിതം തിരുത്താം' എന്ന പ്രമേയവുമായി എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ ലഹരിവിരുദ്ധ ജനകീയ പ്രചാരണത്തിന്റെ ഭാഗമായി തിരൂർക്കാട് ടൗണ്‍ എസ്കെഎസ്എസ്എഫ് കമ്മിറ്റി ലഹരിക്കെതിരേ ബഹുജന പ്രതിജ്ഞ സംഘടിപ്പിച്ചു.
പെരുന്നാൾ ദിനത്തിൽ ടൗണ്‍ ജുമാമസ്ജിദിൽ ഇമാം ശമീർ ഫൈസി ഒടമല ബോധവത്കരണം നടത്തി. കെ.ടി. സൽമാൻ ഫൈസി, മുഹമദ് നിസാർ ദാരിമി, ടി.കെ. സഹൽ ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി.