പയ്യനാട് വില്ലേജ് സ്മാർട്ടാക്കും
1538900
Wednesday, April 2, 2025 5:47 AM IST
മഞ്ചേരി: പയ്യനാട് സ്മാർട്ട് വില്ലേജ് ആക്കുന്നതിന് ഭരണാനുമതി. 45 ലക്ഷം രൂപയുടെ കെട്ടിട നിർമാണ പ്രവൃത്തികളും സ്മാർട്ട് ഓഫീസ് സംവിധാനങ്ങളുമാണ് ഒരുക്കുക.
പ്രവൃത്തി ഉടൻ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടതായി അഡ്വ. യു.എ. ലത്തീഫ് എംഎൽഎ അറിയിച്ചു.