ലഹരിക്കെതിരേ "മാതൃകം’ കൂട്ടായ്മ
1538890
Wednesday, April 2, 2025 5:43 AM IST
അങ്ങാടിപ്പുറം: അമ്മമാർ തെറ്റിന് നേരെ കണ്ണുകെട്ടുന്ന ഗാന്ധാരിമാരാകരുതെന്ന് അഡ്വ. ഇന്ദിരാ നായർ അഭിപ്രായപ്പെട്ടു. ഇടത്തുപുറം സനാതനധർമ ചാരിറ്റബിൾ ട്രസ്റ്റിന്റെ അമ്മമാരുടെ കൂട്ടായ്മയായ "മാതൃകം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. മാതൃകം കണ്‍വീനർ അസിസ്റ്റന്റ് പ്രഫ. കെ.പി. ജ്യോതി അധ്യക്ഷത വഹിച്ചു.
ഇടത്തുപുറം സനാതന ധർമ പാഠശാലയിലെ വിദ്യാർഥികൾ അവതരിപ്പിച്ച ലഹരിക്കെതിരായുള്ള ഫ്ളാഷ് മോബ് ശ്രദ്ധേയമായി. തുടർന്ന് ലഹരിക്കെതിരേ ഫിലിപ് മന്പാട് ബോധവത്കരണ ക്ലാസെടുത്തു. പി.എം. സുരേഷ് കുമാർ, ബബിത എന്നിവർ പ്രസംഗിച്ചു.