സിൻഡിക്കറ്റ് തീരുമാനം പുനഃപരിശോധിക്കണം: കെയുസിടിഎസ്എഫ്
1538651
Tuesday, April 1, 2025 7:25 AM IST
മങ്കട: അധ്യാപക നിയമനം സംബന്ധിച്ച് കാലിക്കട്ട് സർവകലാശാല സിൻഡിക്കറ്റ് ധൃതി പിടിച്ചെടുത്ത തീരുമാനം അധ്യാപകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പുനഃപരിശോധിച്ച് അടിയന്തരമായി പിൻവലിക്കന്നമെന്നും കേരള അണ് എയ്ഡഡ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് ഫെഡറേഷൻ (കെയുസിടിഎസ്എഫ്) ആവശ്യപ്പെട്ടു.
സ്വാശ്രയ കോളജുകളിലെ അധ്യാപക, അനധ്യാപകരുടെ സേവന വ്യവസ്ഥകൾ നടപ്പാക്കാൻ 2021 ലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കരട് നിയമ പ്രകാരം കോളജ് അധ്യാപകർക്ക് യുജിസി നിഷ്കർഷിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ സമയം അനുവദിച്ചു നൽകണമെന്ന വ്യവസ്ഥ നിലനിൽക്കെയാണ് സിൻഡിക്കറ്റ് ഭൂരിപക്ഷം സ്വാശ്രയ അധ്യാപകരെ പെരുവഴിലാക്കുന്ന തീരുമാനമെടുത്തിട്ടുള്ളത്. ഇത് പിൻവലിക്കണമെന്ന് കെയുസിടിഎസ്എഫ് ആവശ്യപ്പെട്ടു. ചെയർമാൻ ടി.പി. മുജീബ്, കണ്‍വീനർ ഷാഫി പുൽപ്പാറ, ജംഷീദ്, നംഷീദ്, അമൃത, സലീം, ലത്തീഫ് അസ്ലം, വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.