വരേടംപാടം-കൊളക്കണ്ടം റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
1538897
Wednesday, April 2, 2025 5:47 AM IST
നിലന്പൂർ: വരടേംപാടം-കൊളക്കണ്ടം റോഡിന്റെ ആദ്യ റീച്ച് ഉദ്ഘാടനം ചെയ്തു. നിലന്പൂർ നഗരസഭയിലെ രണ്ട് ഡിവിഷനുകളെ ഉൾപ്പെടുത്തി 700 മീറ്റർ റോഡാണ് നിർമിക്കുന്നത്. ആദ്യ റീച്ചായ 130 മീറ്റർ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനമാണ് നടന്നത്. നിലന്പൂർ നഗരസഭാ വൈസ് ചെയർപേഴ്സണ്‍ അരുമ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്കറിയ ക്നാംതോപ്പിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലർമാരായ പി.ഗോപാലകൃഷ്ണൻ, ശബരീശൻ പൊറ്റെക്കാട്, കുഞ്ഞപ്പ തുന്പതൊടിക, ടോമി കോഴിമണ്ണിൽ, ഗോപാലകൃഷ്ണൻ മിൽമ, വിജയൻ പൂളാംപറന്പിൽ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമിക്കുക. റോഡ് യഥാർഥ്യമാകുന്നതോടെ ഗതാഗത കുരുക്കുണ്ടാകുന്ന സമയത്ത് ഇത് ബൈപാസ് റോഡായി നാട്ടുകാർക്ക് പ്രയോജനപ്പെടും.