യുവാവ് ഷാർജയിൽ അന്തരിച്ചു
1538683
Tuesday, April 1, 2025 10:45 PM IST
കൂട്ടിലങ്ങാടി: കടുകൂരിലെ തട്ടാൻതൊടി നൗഷാദലി (42) ഹൃദയസ്തംഭനം മൂലം ഷാർജയിൽ അന്തരിച്ചു. ഷാർജയിൽ ട്രാൻസ്പോർട്ട് കന്പനിയിലെ ഡ്രൈവറായിരുന്നു. 15 വർഷമായി പ്രവാസിയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 21നാണ് നാട്ടിൽ വന്ന് തിരിച്ചുപോയത്.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കടൂപ്പുറം ജുമാമസ്ജിദിൽ കബറടക്കും. ഭാര്യ: ഷഹീദ കല്ലൻക്കുന്നൻ (പുഴക്കാട്ടിരി). മകൻ: മുഹമ്മദ് റഷാൻ (രണ്ടാംക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ: മുബഷിറ, ജംഷീദലി (ഷാർജ), ഷബീറലി. പിതാവ്: തട്ടാൻതൊടി ഹൈദ്രു. മാതാവ്: മൈമൂന മൂച്ചിത്തോടൻ (കടൂപ്പുറം, മേക്കുളന്പ്).