ആശുപത്രി ജീവനക്കാർക്ക് പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു
1538896
Wednesday, April 2, 2025 5:47 AM IST
മാലാപറന്പ്: റംസാൻ ഒന്നു മുതൽ മാലാപറന്പ് എംഇഎസ് മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും വിതരണം ചെയ്തിരുന്ന മുസ്ലിം ലീഗിന്റെ നോന്പുതുറ അത്താഴ വിഭവങ്ങളുടെ വിതരണത്തിന്റെ സമാപനം പെരുന്നാളിന് മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് കൂടി പെരുന്നാൾ വിഭവം നൽകി സമാപിച്ചു.
ഖത്തർ കെഎംസിസിയുടെ സഹായത്തോടെയായിരുന്നു ഭക്ഷണ വിതരണം. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെന്പർ കെ.പി.എ. മജീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ അറക്കൽ, നിയോജക മണ്ഡലം സെക്രട്ടറി പാതാരി അമീർ, പാതാരി ആഷിക്, റഫീക്ക് കാരക്കുഴിയിൽ, അബ്ദുൾ അസിസ് വടക്കാങ്ങര തുടങ്ങിയവർ സംബന്ധിച്ചു.