കാർ മരത്തിലും പിക്കപ്പിലും ഇടിച്ചുമറിഞ്ഞ് നാലുപേർക്ക് പരിക്ക്
1538886
Wednesday, April 2, 2025 5:43 AM IST
ചങ്ങരംകുളം: നടുവട്ടം കാലടിത്തറയിൽ നിയന്ത്രണംവിട്ട ഇന്നോവ കാർ മരത്തിലും നിർത്തിയിട്ട പിക്കപ്പ് ലോറിയിലും ഇടിച്ചുമറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ആനക്കര സ്വദേശികളായ റിയാസ് (32), അഫ്സ, (25), ഐസിൻ (നാല്), റിസ്വാന (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ കാലടിത്തറ മണലിയാർകാവ് ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ 6.30നാണ് അപകടം.
തൃശൂർ ഭാഗത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് സ്വകാര്യപറന്പിലെ മരത്തിലും സമീപത്ത് നിർത്തിയിട്ട പിക്കപ്പ് ലോറിയിലും ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരം മുറിയുകയും കാർ പൂർണമായും തകരുകയും ചെയ്തു.