പാലിയേറ്റീവ് സെന്ററിന് ലയണ്‍സ് ക്ലബ് വക മൊബൈൽ ഫ്രീസർ
1538891
Wednesday, April 2, 2025 5:43 AM IST
വണ്ടൂർ: വണ്ടൂർ ലയണ്‍സ് ക്ലബിന്റെ സാമൂഹികക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി വാണിയന്പലം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് മൊബൈൽ ഫ്രീസർ സംഭാവന നൽകി. ജില്ലാ പഞ്ചായത്ത് മെന്പർ കെ.ടി. അജ്മൽ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് ഇ. ബിപിൻ വാണിയന്പലം, പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ നിജാസ് ബാബു പാപ്പറ്റക്ക് മൊബൈൽ ഫ്രീസർ കൈമാറി.
ലയണ്‍സ് ക്ലബ് ഭാരവാഹികളായ ഇ. കൃഷ്ണകുമാർ, മുരളി കാപ്പിൽ, സി.ജെ. ബിനുകുമാർ, കെ.ടി. അബ്ദുള്ളക്കുട്ടി, എ. സന്തോഷ് കുമാർ, സുശീൽ പീറ്റർ, കെ. നസിറലി, രാജൻ നെല്ലിക്കോടൻ, മനോജ് കരാവട്ട്, അനിൽകുമാർ, വി.പി. പ്രകാശ്, പാലിയേറ്റീവ് കെയർ പ്രവർത്തകരായ വി.അഷ്റഫ്, നൗഫൽ പാറക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.