അമ്മമാരെ ആദരിക്കലും കർമ വീഥി പ്രകാശനവും നടത്തി
1538661
Tuesday, April 1, 2025 7:26 AM IST
കരുവാരകുണ്ട്: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് നിലന്പൂർ മേഖല വനിതാ ദിനത്തോടനുബന്ധിച്ച് സ്വന്തം കൈപ്പടയിൽ ബൈബിൾ എഴുതി പൂർത്തീകരിച്ച അമ്മമാരെ ആദരിക്കലും 2025 പ്രവർത്തന വർഷ ഉദ്ഘാടനവും (സീലോഹ) കരുവാരകുണ്ട് സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ നടത്തി.
നിലന്പൂർ മേഖല മതബോധന ഡയറക്ടർ ഫാ. ജോർജ് ആലുംമ്മൂട്ടിൽ (എംസിഎംഎഫ്), രൂപത പ്രസിഡന്റ് എലിസബത്ത് ജോർജിന് കർമ പദ്ധതി സിലോഹ നൽകി കർമവീഥി പ്രകാശനം ചെയ്തു. തുടർന്നു നടന്ന അനുമോദന യോഗത്തിൽ മേഖല സെക്രട്ടറി അഞ്ചു അഗസ്റ്റിൻ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് ജെഫിൻ അധ്യക്ഷത വഹിച്ചു.
മേഖല ഡയറക്ടർ ഫാ. തോമസ് ചാപ്രത്ത് ആമുഖ സന്ദേശം നൽകി. രൂപത സെക്രട്ടറി അനിസ്റ്റോ പി. മാർക്കോസ്, ആനിമേറ്റർ സിസ്റ്റർ ജോണ്സിയ ജോർജ് ഡി.എം, സിസ്റ്റർ ജെയിൻ ഫ്രാൻസിസ് ഡി.എം. എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലാ ഭാരവാഹികൾ, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുത്തു.