തിരുവാലി കോട്ടാലയിൽ പുലിയെ കണ്ടെന്ന് പ്രചാരണം
1536396
Tuesday, March 25, 2025 8:23 AM IST
വണ്ടൂർ: തിരുവാലി കോട്ടാലയിൽ പുലിയിറങ്ങിയതായി പ്രചാരണം. കളിസ്ഥലത്ത് പുലിയുടേതെന്ന് തോന്നിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. വനംവകുപ്പ് ആർആർടി അംഗങ്ങൾ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കാൽപ്പാടുകൾ കാട്ടുപൂച്ചയുടെതാണെന്നാണ് സ്ഥിരീകരണം.
പ്രദേശത്തെ രണ്ടു വീട്ടുകാർ പുലിയെ കണ്ടതെന്നുള്ള വാർത്തകൾ പരന്നതോടെ നാട്ടുകാർ പരിഭ്രാന്തരായി. ഇതിന് പുറമെയാണ് കളിസ്ഥലത്ത് കാൽപ്പാടുകളും കണ്ടത്. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് കാട്ടുപൂച്ചയുടെ കാൽപ്പാടുകളാണെന്ന നിഗമനത്തിലെത്തിയത്.