കൊടികുത്തിമലയില്‍ പക്ഷി സര്‍വേ
1497172
Tuesday, January 21, 2025 7:46 AM IST
പെരിന്തല്‍മണ്ണ: പക്ഷി വൈവിധ്യം കൂടുതലുള്ള നിലമ്പൂര്‍ സൗത്ത് വനം ഡിവിഷന്റെ കീഴിലുള്ള കൊടികുത്തിമല ഇക്കോ ടൂറിസത്തിലെ ആദ്യപക്ഷി സര്‍വേ ഇന്നലെ ആരംഭിച്ചു. ഇന്നും സര്‍വേ നടക്കും. പക്ഷി സര്‍വേയുടെ ഉദ്ഘാടനം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് മെന്പറും വനമിത്രം പുരസ്കാര ജേതാവുമായ ഗിരിജ നിര്‍വഹിച്ചു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ദേവ് അധ്യക്ഷത വഹിച്ചു. പക്ഷികള്‍ക്ക് ദാഹനീര് ഒരുക്കാനുള്ള മണ്‍ചട്ടികള്‍ പരിസ്ഥിതി പ്രവര്ത്തകന് ബാലകൃഷ്ണന്, എസ്എഫ്ഒ അരുണ്‍ദേവിന് കൈമാറി. നിലമ്പൂര്‍ സൗത്ത് ഡിവിഷന് കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് യാസര്‍, ബിഎഫ്ഒ പി.ജി. ലതീഷ്, ബിഎസ്ഒ ശ്രീനാഥ് എന്നിവര്‍ പ്രസംഗിച്ചു.