പന്തല്ലൂര്‍ സെന്റ് മേരീസ് പള്ളി തിരുനാള്‍ സമാപനം ഇന്ന്
1496587
Sunday, January 19, 2025 7:31 AM IST
പന്തല്ലൂര്‍: പന്തല്ലൂര്‍ സെന്റ്മേരീസ് പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാള്‍ ആഘോഷം ഇന്ന് സമാപിക്കും. 11നാണ് തിരുനാളിന് തുടക്കമായത്.
കഴിഞ്ഞദിവസങ്ങളില്‍ വിപുലമായ ചടങ്ങുകളും ആഘോഷവുമാണ് നടന്നത്. ഇന്നലെ വൈകുന്നേരം 4.30ന് ജപമാല, തുടര്‍ന്ന് റംശ, ആഘോഷമായ വിശുദ്ധ കുര്‍ബാന, വചന സന്ദേശം, ലദീഞ്ഞ് എന്നിവയ്ക്ക് പുഷ്പഗിരി ഇടവക വികാരി ഫാ. ജോണ്സണ് പാഴുക്കുന്നേല് മുഖ്യകാര്‍മികത്വം വഹിച്ചു. ഏഴിന് തിരുനാള്‍ പ്രദക്ഷിണം, തിരുനാള്‍ സന്ദേശം, ബാന്‍ഡ് മേളം, നാടകം എന്നിവ അരങ്ങേറി. സമാപനദിനമായ ഇന്ന് രാവിലെ 8.30ന് ജപമാല, റാസ കുര്‍ബാന, പ്രദക്ഷിണം എന്നിവയ്ക്ക് പന്തല്ലൂര്‍ ഇടവക വികാരി ഫാ. സുദീപ് കിഴക്കാരക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചക്ക് 12.15ന് അഗാപ്പെ (സ്നേഹവിരുന്ന്), ഉച്ചക്ക് ഒന്നിന് തിരുനാള്‍ കൊടി താഴ്ത്തല്‍.