ഇ. ബാലനന്ദന്‍ അനുസ്മരണം നടത്തി
1496840
Monday, January 20, 2025 6:03 AM IST
നിലമ്പൂര്‍: നിലമ്പൂരില്‍ ഇ. ബാലാനന്ദന് അനുസ്മരണം നടത്തി. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടിയിടെ തുടക്കമായി സിഐടിയു ജില്ലാ കമ്മിറ്റി അംഗം ജോര്‍ജ് കെ. ആന്റണി പതാക ഉയര്‍ത്തി അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കല്‍ സെക്രട്ടറി വി.സി. ശ്രീധരന് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ലോക്കല്‍ കമ്മിറ്റി അംഗം വേലുക്കുട്ടി, ഏരിയാ കമ്മിറ്റി അംഗം സഹില്‍ അകമ്പാടം, ബ്രാഞ്ച് സെക്രട്ടറിമാരായായ അനില്‍, പി. എഡ്വിന്, പാര്‍ട്ടി പ്രവര്‍ത്തകര്‍, വിവിധ സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.