തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ സമാപനവും രജതജൂബിലി ഉദ്ഘാടനവും
1497168
Tuesday, January 21, 2025 7:46 AM IST
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയില്‍ പത്ത് ദിവസം നീണ്ടുനിന്ന തിരുനാളിന്റെ സമാപനത്തില്‍ ഒരു വര്‍ഷം നീളുന്ന രജതജൂബിലിയുടെ ഉദ്ഘാടനം നടത്തി. താമരശേരി രൂപത വികാരി ജനറല്‍ മോണ്‍. ഏബ്രഹാം വയലില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ആഗോള സഭയില്‍ ഈശോയുടെ തിരുപ്പിറവിയുടെ (2025) ജൂബിലി, തലശേരി അതിരൂപതയില്‍ മലബാര്‍ കുടിയേറ്റത്തിന്റെ ശതാബ്ദി, താമരശേരി രൂപത സ്ഥാപിതമായതിന്റെ റൂബി ജൂബിലി എന്നിവയ്ക്കൊപ്പം തേഞ്ഞിപ്പലം പള്ളിയും രജതജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
രജതജൂബിലിയുടെ ലോഗോ, നിര്‍മാണത്തിലിരിക്കുന്ന ദൈവാലയ മുഖവാരത്തിന്റെ ത്രിമാന ചിത്രം എന്നിവ പ്രകാശനം ചെയ്തു. ഇടവക വികാരി ഫാ. ഏബ്രഹാം സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു.ജൂബിലി വര്‍ഷ കര്‍മ പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചു.
യോഗത്തില്‍ സിഎംസി താമരശേരി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പവിത്ര, സെന്റ് തോമസ് അക്വീനാസ് പള്ളി വികാരി ഫാ. ലാല്‍ ഫിലിപ്പ്, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ജസ്റ്റിന് ആന്റണി, ബെഥേല്‍ മാര്‍ത്തോമ പള്ളി വികാരി റവ. ജിതിന് മാത്യു, സെന്റ് പോള്‍സ് കോണ്‍വെന്റിലെ സിസ്റ്റര്‍ സുപ്പീരിയര്‍ ജയശീല, ജൂബിലി കമ്മിറ്റി കണ്‍വീനര്‍ സാബിന് ഉറുമ്പില്‍, ജോയിന്റ് കണ്‍വീനര്‍ സോണിയ ചെമ്പകശേരി എന്നിവർ സംസാരിച്ചു.
കൈക്കാരന്മാരായ വിത്സന് കാലായില്‍, തോമസ് മാളിയേക്കല്‍, സാബിന് ഉറുമ്പില്‍, ഡാന്റിസ് മാണിക്കത്താഴെ, മൗണ്ട് കാര്‍മല്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ സുപ്പീരിയര്‍ മേഴ്സിലിന്‍ എന്നിവര്‍ നേതൃത്വം നല്കി. പൊതുസമ്മേളനത്തിനു ശേഷം ജോസ് വയലില്‍ രചിച്ചതും കെസിബിസി നാടക രചനാമത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സമ്മാനം ലഭിച്ചതും മനോജ് വാരമ്പേല് സംവിധാനം നിര്‍വഹിച്ചതുമായ "കുരിശ്’ എന്ന ബൈബിള്‍ നാടകവും അരങ്ങേറി.