മങ്കടയില്‍ വലിച്ചെറിയല്‍ വിരുദ്ധ വാരാചരണം
1496594
Sunday, January 19, 2025 7:32 AM IST
മക്കരപ്പറമ്പ്: മാലിന്യ മുക്ത നവകേരളം കാമ്പയിനിന്റെ ഭാഗമായി വലിച്ചെറിയല്‍ വിരുദ്ധ വാരാചരണത്തിന്റെ മങ്കട ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുള്‍ കരീം നിര്‍വഹിച്ചു. മക്കരപ്പറമ്പ് വടക്കാങ്ങര കിഴക്കേകുളമ്പില്‍ നടന്ന ചടങ്ങില്‍ ആരോഗ്യസ്ഥിരം സമിതി ചെയര്മാന് ടി.കെ. ശശീന്ദ്രന് അധ്യക്ഷത വഹിച്ചു.
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബിലി, ജില്ലാ പഞ്ചായത്ത് ഡിവിഷന് മെന്പര് ടി.പി.ഹാരിസ്, മങ്കട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ജാഫര്‍ വെള്ളേക്കാട്ട്, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുഹ്റാബി കാവുങ്ങല്‍, വാര്‍ഡ് മെന്പര് പട്ടാക്കല്‍ ഹബീബുള്ള, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഹാരിസ്, ശാലിനി കുഴിയേങ്ങല്‍ സുഹ്റാബി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ഫൗസിയ പെരുമ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.മജീദ് എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ വി.കെ.കൃഷ്ണപ്രസാദ്, ബാലാജി ശങ്കര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി. വലിച്ചെറിയല്‍ വിരുദ്ധവാരത്തിന്റെ ഭാഗമായി പൊതുയിടങ്ങളില്‍ സ്ഥാപിക്കുന്നതിനുള്ള ബിന്നുകള്‍ വിതരണം ചെയ്തു.