"ആധുനിക ഇന്ത്യക്കായി അധ്യാപകര്‍ കരുതേണ്ട ആയുധം ഭരണഘടന'
1496596
Sunday, January 19, 2025 7:32 AM IST
മലപ്പുറം: ആശയ പ്രചാരണത്തിന്റെ ഭൂമികയാകുന്ന വിദ്യാഭ്യാസമേഖല മത, വര്‍ഗീയ, വിശ്വാസ പ്രചാരണവേദി യാകുന്ന ഇക്കാലത്ത് അധ്യാപകര്‍ ഭരണഘടന ആയുധമാക്കണമെന്ന് മദ്രാസ് മുന്‍ ഹൈക്കോടതി ജഡ്ജ് കെ. ചന്ദ്രു അഭിപ്രായപ്പെട്ടു.
മലപ്പുറം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കെഎസ്ടിഎ 34-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കെ. ബാലകൃഷ്ണന് നമ്പ്യാര്‍ മാസ്റ്റര്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ നവോഥാനം ആദ്യം നടന്ന സംസ്ഥാനം കേരളമാണെന്നും ഇഎംഎസ് ഗവണ്മെന്റിന്റെ ആദ്യപരിഗണനയായി വന്നത് വിദ്യാഭ്യാസ ബില്ലാണെന്നും അദ്ദേഹം പറഞ്ഞു. നിയമവ്യവസ്ഥയെ പോലും സാമ്പത്തിക ശക്തികള്‍ സ്വാധീനിക്കുമ്പോള്‍ സാമ്പത്തിക നയം തിരുത്താതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഇഎംഎസ് ഗവണ്മെന്റിന്റെ കാലത്ത് തന്നെ പ്രസ്താവിക്കപ്പെട്ടിട്ടുള്ളതാണെന്ന് കെ. ചന്ദ്രു പറഞ്ഞു.
കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് അജിത്ത് ലൂക്ക് അധ്യക്ഷത വഹിച്ചു. കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബദറുന്നിസ, സംസ്ഥാന സെക്രട്ടറി എം.കെ. നൗഷാദലി, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി വി.കെ. രാജേഷ്, കേന്ദ്ര കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ടി. രാജേഷ്, സ്വാഗതസംഘം ചെയര്മാന് കെ. മജ്നു, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി. രത്നാകരന് എന്നിവര്‍ പ്രസംഗിച്ചു.
സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി. രാജീവന് അവതരിപ്പിച്ചു. കെ. അനൂപ രക്തസാക്ഷി പ്രമേയവും ആര്.പി. ബാബുരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെഎസ്ടിഎ സംസ്ഥാന ട്രഷറര്‍ ടി.കെ.എ. ഷാഫി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.എ. ഗോപാലകൃഷ്ണന്, ആര്.കെ. ബിനു എന്നിവര്‍ പ്രസംഗിച്ചു.