നിലമ്പൂര്‍ പാട്ടുത്സവം ഒരുമയുടെ ഉത്സവം: ഗോഗുലം ഗോപാലന്
1496829
Monday, January 20, 2025 5:59 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ പാട്ടുത്സവം ടൂറിസം ഫെസ്റ്റിവല്‍ നാടിന്റെ ഒരുമയുടെ ഉത്സവമെന്ന് ഗോഗുലം ഗ്രൂപ്പ് ചെയര്മാന് ഗോഗുലം ഗോപാലന്. പത്തൊമ്പതാമത് നിലമ്പൂര്‍ പാട്ടുത്സവം ടൂറിസം ഫെസ്റ്റിവല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം ജനങ്ങളെ സ്നേഹവും സൗഹൃദവും കൊണ്ട് ഒരുമിപ്പിക്കുകയാണ് പട്ടുത്സവമെന്നും അദ്ദേഹം പറഞ്ഞു. നടന് നിവിന്‍ പോളി മുഖ്യാതിഥിയായിരുന്നു. തന്റെ നാടായ ആലുവയിലെ ശിവരാത്രി ഉത്സവത്തിനെത്തിച്ചേരുന്ന ജനക്കൂട്ടമാണ് നിലമ്പൂര്‍ പാട്ടുത്സവത്തിനെന്ന് നിവിന്‍ പോളി പറഞ്ഞു. തന്റെ പ്രയാസങ്ങളില്‍ ജനങ്ങള്‍ നല്കിയ വലിയ പിന്തുണക്ക് നന്ദിയും അറിയിച്ചു.
പാട്ടുത്സവ് ചെയര്മാന് ആര്യാടന് ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, കേരള വിഷന്‍ വൈസ് ചെയര്മാന് രാജ് മോഹന്‍, കെ. നജീബ്, അലി, സക്കീര്‍, അഡ്വ. മുഹമ്മദാലി, അനീഷ് കരുളായി, യു. നരേന്ദ്രന്, വിന്‍സെന്റ് എ. ഗോണ്‍സാഗ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടർന്ന് ഗോഗുലം നൈറ്റ് കലാവിരുന്ന് അരങ്ങേറി.