കീഴാറ്റൂരില്‍ കെഎസ്എസ്പിയു വാര്‍ഷിക സമ്മേളനം
1496583
Sunday, January 19, 2025 7:31 AM IST
ആക്കപ്പറമ്പ്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് (കെഎസ്എസ്പിയു) കീഴാറ്റൂര്‍ യൂണിറ്റ് 33-ാം വാര്‍ഷിക സമ്മേളനം കിഴാറ്റൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ.ജനാര്ദനന് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എം.പി. അംബികാദേവി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എല്‍.ജെ. ആന്റണി, ബ്ലോക്ക് പ്രസിഡന്റ് കിഴാറ്റൂര്‍ അനിയന്, ടി. വാസു, യൂണിറ്റ് സെക്രട്ടറി നല്ലൂര് രാമചന്ദ്രന്, ട്രഷറര്‍ പി.വി.മോഹനന്, ജി.സുദര്ശന്, കെ. നാരായണന്, കെ. ഗോപാലകൃഷ്ണന്, ഡോ. ദേവദാസ്, പി.ജി. നാഥ് എന്നിവര്‍ പ്രസംഗിച്ചു. അടുത്ത വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.