ടൈലര്‍മാരുടെ ഏരിയാ സമ്മേളനം നടത്തി
1497164
Tuesday, January 21, 2025 7:46 AM IST
നിലമ്പൂര്‍: ഓള് കേരള ടൈലേഴ്സ് അസോസിയേഷന് (എകെടിഎ) നിലമ്പൂര്‍ ഏരിയാ സമ്മേളനം സംഘടിപ്പിച്ചു. തയ്യല്‍ തൊഴിലാളികള്‍ക്ക് വൈദ്യുതി സബ്സിഡി അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നിലമ്പൂര്‍ കെഎസ്ടിഎ ഹാളില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി പി.ഡി. സണ്ണി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് പി. ദേവദാസന് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി. പരമേശ്വരന് സംഘടനാ റിപ്പോര്‍ട്ടും ഏരിയാ സെക്രട്ടറി വി. മന്‍സൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയാ ഖജാന്‍ജി കെ. റഷീദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഉദയരാജു, വി.എസ് ജയമുരളി, എം. രമണി, സി. രാധാകൃഷ്ണന്, കെ. നാരായണന്, കെ. രാഘവന്, ടി.പി. ഉണ്ണികൃഷ്ണന്, എം. ഫസലുറഹ്മാന് എന്നിവര്‍ പ്രസംഗിച്ചു. ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ധിപ്പിക്കുക, തയ്യല്‍ തൊഴിലാളികള്‍ക്ക് വൈദ്യുതി സബ്സിഡി അനുവദിക്കുക, വന്യമൃഗങ്ങളില്‍ നിന്ന് മുനഷ്യജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.