ഗവിയിലേക്ക് ടൂര്‍ ഒരുക്കി നിലമ്പൂര്‍ കെഎസ്ആര്‍ടിസി
1496585
Sunday, January 19, 2025 7:31 AM IST
നിലമ്പൂര്‍: സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കെഎസ്ആര്‍ടിസി ഗവിയിലേക്ക് വിനോദയാത്ര ഒരുക്കുന്നു. ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി 31ന് നിലമ്പൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ഗവിയിലേക്ക് യാത്ര സംഘടിപ്പിക്കും.
25ന് ആഡംബര കപ്പല്‍ യാത്ര, 26ന് ആലപ്പുഴ ഹൗസ് ബോട്ട് യാത്ര, മൂന്നാര്‍, ഇടുക്കി, വാഗമണ്‍, മലക്കപ്പാറ, നെല്ലിയാമ്പതി തുടങ്ങിയ സ്ഥലങ്ങളിലേക്കും കെഎസ്ആര്‍ടിസി ട്രിപ്പുകള്‍ നടത്തുന്നുണ്ട്. ബുക്കിംഗിന് ഫോണ്‍: 9447436967, 7012968595.