മലബാര്‍ ഭദ്രാസന ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കണ്വന്ഷന് ചുങ്കത്തറയില്‍ തുടക്കമായി
1496838
Monday, January 20, 2025 6:03 AM IST
ചുങ്കത്തറ: നീതി നിഷേധിക്കപ്പെടുന്നിടത്ത് അത് നേടിയെടുക്കാനുള്ള സാമൂഹിക ഉത്തരവാദിത്വം നാം നേടിയെടുക്കണമെന്ന് മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. ചുങ്കത്തറയില്‍ മലബാര്‍ ഭദ്രാസന ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാ. വര്‍ഗീസ് മാത്യു അട്ടപ്പാടി വചനഘോഷണം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. ബോബി പീറ്റര്‍ അധ്യക്ഷത വഹിച്ചു. ഫാ. ഷാബിന് രാജു, ഫാ. വര്‍ഗീസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഫാ. വര്‍ഗീസ് തോമസ് കണ്‍വന്‍ഷന്റെ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു.
തുടര്‍ന്ന് നടന്ന സണ്ഡേസ്കൂള്, എം.ജിഒസിഎസ്എം, ബാലസമാജം എന്നിവയുടെ സംയുക്ത സമ്മേളനത്തില്‍ ഫാ. വി.എ ഷാനു ക്ലാസ് നയിച്ചു. ഫാ. അജി ഏബ്രഹാം, ഫാ. കെ.ജി ജോജി, ഫാ. തോമസ് ജോസഫ്, എം.കെ മാത്യു, വി.കെ. ബിജു, ഏബ്രഹാം കുര്യന് എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് ഉച്ചക്ക് രണ്ടിന് മദ്ബഹ ശുശ്രൂഷകരുടെ സംഗമം നടക്കും. വൈകുന്നേരം 6.30ന് ഫാ. ജോണ്‍ കെ. ജേക്കബ് അങ്കമാലി വചന ശുശ്രൂഷ നടത്തും.